Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:14 AM GMT Updated On
date_range 15 Nov 2017 5:14 AM GMTപുസ്തകത്തൊട്ടിൽ -പുസ്തക ശേഖരണവും ശിശുദിനാഘോഷവും
text_fieldsbookmark_border
കിളിമാനൂർ: ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടികൾ പഞ്ചായത്ത് അംഗം ബീനാ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പരിപാടികളുടെ ഭാഗമായി 'നല്ല വായന,- പുസ്തകത്തൊട്ടിൽ' പദ്ധതിയിലെ പുസ്തകം ശേഖരിക്കൽ ചടങ്ങ്, ശിശുദിന ക്വിസ്, കഥ രചന, കവിത രചന ചിത്രരചന എന്നിവ സംഘടിപ്പിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ പി. ജയകുമാർ അധ്യക്ഷതവഹിച്ചു. കവി കുടിയേല ശ്രീകുമാർ വിദ്യാർഥികളുമായി സംവദിച്ചു. റിട്ട. അധ്യാപകൻ എം. വിജയകുമാർ, ബി.ആർ.സി ട്രെയിനർ പ്രീത, പി.ടി.എ പ്രസിഡൻറ് ഷിജു, സ്കൂൾ വികസന സമിതി ചെയർമാൻ സി. സുകുമാരപിള്ള, പി.ടി.എ വൈസ് പ്രസിഡൻറ് രതീഷ് പോങ്ങനാട്, അധ്യാപക പ്രതിനിധി അഭിലാഷ് എന്നിവർ പെങ്കടുത്തു. 'ജവഹർലാൽ നെഹ്റുവും കുട്ടികളും' വിഷയത്തിൽ കുട്ടികൾ അവതരിപ്പിച്ച കവിതകൾ, പ്രസംഗങ്ങൾ എന്നിവ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story