Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യവിമോചന യാത്രക്ക്​...

മദ്യവിമോചന യാത്രക്ക്​ സ്വീകരണം നൽകും

text_fields
bookmark_border
കൊല്ലം: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയലി​െൻറ നേതൃത്വത്തിലെ മദ്യവിമോചന യാത്രക്ക് 16ന് കൊല്ലം രൂപതയിൽ സ്വീകരണം നൽകും. തിരുവനന്തപുരത്തുനിന്ന് 15ന് ആരംഭിക്കുന്ന യാത്ര ഡിസംബർ രണ്ടിന് കാസർകോട്ട് സമാപിക്കും. മദ്യത്തിന് എതിരേയുള്ള ബോധവത്കരണവും സംസ്ഥാന സർക്കാറി​െൻറ മദ്യനയത്തിലുള്ള പ്രതിഷേധവും ഉയർത്തിയാണ് യാത്രയെന്ന് കെ.സി.ബി.സി രൂപത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 16ന് രാവിലെ ഒമ്പതിന് കൊട്ടിയം നിത്യസഹായ മാത ദേവാലയത്തിൽ ആദ്യ സ്വീകരണം നൽകും. വൈകീട്ട് 4.30ന് തങ്കശ്ശേരി ബസ്ബേ മൈതാനിയിൽ യാത്രക്ക്കൊല്ലം രൂപതയിലെ വിവിധപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സ്വീകരണവും മദ്യവിരുദ്ധ ജനകീയ സമ്മേളനവും നടത്തും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ‌ ഉദ്ഘാടനം ചെയ്യും. യാത്രയുടെ പ്രചാരണാർഥം 13 മുതൽ 15 വരെ മദ്യവിമോചന വിളംബര ജാഥ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഫാ. ടി.ജെ. ആൻറണി, യോഹന്നാൻ ആൻറണി, തോപ്പിൽ ജി. വിൻെസൻറ്, എ.ജെ. ഡിക്രൂസ്, കെ.ജി. തോമസ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story