Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാർ ബസേലിയോസ്​ യൂത്ത്...

മാർ ബസേലിയോസ്​ യൂത്ത് എക്സലൻസ്​ അവാർഡ് യു. ബാലഗോപാലിന് സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം : മാർ ബസേലിയോസ് യൂത്ത് എക്സലൻസ് അവാർഡ് 2017 തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർഥിയായിരുന്ന യു. ബാലഗോപാലിന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനിച്ചു. നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ് കോളജിൽ നടന്ന ചടങ്ങിൽ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷതവഹിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. മലങ്കര കത്തോലിക്ക സഭയുടെ പ്രഥമ മേജർ ആർച് ബിഷപ്പും കോളജി​െൻറ സ്ഥാപകനുമായിരുന്ന സിറിൽ മാർ ബസേലിയോസ് കാതോലിക്ക ബാവയുടെ സ്മരണാർഥം പൂർവവിദ്യാർഥി സംഘടനയാണ് അവാർഡ് ഏർപ്പെടുത്തിയത്. ബർസാർ ഫാ. വിൽസൺ തട്ടാരുതുണ്ടിൽ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രിൻസിപ്പൽ ഡോ. ടി.എം. ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രഫ.വിശ്വനാഥറാവു, പൂർവവിദ്യാർഥി പ്രതിനിധി കിരൺ കൃഷ്ണൻ, അവാർഡ് ജേതാവ് യു. ബാലഗോപാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story