Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎല്ലാ ജില്ലകളിലും...

എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്​മെൻറ്​ സെൻററുകള്‍ ആരംഭിക്കും ^മന്ത്രി

text_fields
bookmark_border
എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്മ​െൻറ് സ​െൻററുകള്‍ ആരംഭിക്കും -മന്ത്രി വെഞ്ഞാറമൂട്: ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള സാധ്യതകള്‍ വിദ്യാർഥികള്‍ക്ക് പ്രയോജനപ്പെടുത്താൻ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്മ​െൻറ് സ​െൻററുകള്‍ ആരംഭിക്കുമെന്ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍. വാമനപുരം മണ്ഡലത്തിലെ കളമച്ചലില്‍ പുതുതായി അനുവദിച്ച ഐ.ടി.ഐ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 20 ഐ.ടി.ഐകളെ ആധുനികനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സംസ്ഥാനത്ത് തൊഴില്‍മേളകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം എസ്.എം .റാസി, കല്ലറ പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാർ, മുദാക്കല്‍ പഞ്ചായത്ത് പ്രസിഡൻറ് ആര്‍.എസ്. വിജയകുമാരി, പി.കെ. ഇന്ദിര, ബി. സന്ധ്യ, ജി.ഒ. ശ്രീവിദ്യ, എസ്.കെ. ലെനിന്‍, ടി.എസ്. ഷീജ, ബി. ഷിജി, എ. ശകുന്തള, തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ് സ്വാഗതവും അഡീഷനല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് പി.കെ. മാധവന്‍ റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ ജെ. സുജാത നന്ദിയും പറഞ്ഞു. കാപ്ഷൻ -വാമനപുരം മണ്ഡലത്തിലെ കളമച്ചലില്‍ പുതുതായി അനുവദിച്ച ഐ.ടി.ഐ തൊഴില്‍ മന്ത്രി ടിപി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story