Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:20 AM GMT Updated On
date_range 9 Nov 2017 5:20 AM GMTസാമ്പത്തിക അടിയന്തരാവസ്ഥ തൊഴിലില്ലായ്മ രൂക്ഷമാക്കി –പി. രാമഭദ്രൻ
text_fieldsbookmark_border
കൊല്ലം: കേന്ദ്രസർക്കാറിെൻറ അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കിയിരിക്കുകയാണെന്ന് കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. കേരള ദലിത് യുവജന ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമില്ലാതെയുള്ള നോട്ട് പിൻവലിക്കൽ രാജ്യത്തെ സാമ്പത്തികമായി തകർത്തു. ജി.എസ്.ടി വന്നതോടെ സ്ഥിതി കൂടുതൽ സങ്കീർണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എ. രതീഷ് അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ, സെക്രട്ടറി പി.ജി. പ്രകാശ്, പി.ടി. ജനാർദനൻ, ദേവദാസ് കുതിരാടം, രതീഷ് ടി.നിറമരുതൂർ, സുബ്രഹ്മണ്യൻ പാണ്ടിക്കാട്, പി.പി. കമല, ഷിബു. എസ്. കദളിപറമ്പിൽ, സുനിൽ പുളേങ്കര, ചിത്തിര നെല്ലിപ്പാട,് കെ. പ്രസാദ്, പി.എം. ഷിബു, സുധീഷ് പയ്യനാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story