Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ പക്ഷി–മൃഗ മേള...

ദേശീയ പക്ഷി–മൃഗ മേള നാളെ മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
കൊല്ലം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷി- മൃഗ പ്രദർശനം വെള്ളിയാഴ്ച മുതൽ 13വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മൂന്നുദിവസം നീളുന്ന മേള നവംബർ 10ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിക്കും. പുതിയ കാഴ്ചകൾ, അറിവുകൾ, ബിസിനസ് സാധ്യതകൾ, വിനോദപരിപാടികൾ എന്നിവ ഉൾപ്പെട്ടതാണ് മേള. രാജ്യത്തെ മൃഗ - പക്ഷി ശേഖരം സന്ദർശകർക്കായി ഒരുക്കും. കാലി ജനുസ്സുകൾ, ആടിനങ്ങൾ, താറാവ്, കോഴി, കാട, പക്ഷികൾ, മുയൽ തുടങ്ങി വൈവിധ്യമാർന്ന ജീവജാലങ്ങൾ പ്രദർശനത്തിലുണ്ട്. അരുമമൃഗങ്ങൾക്കും പക്ഷികൾക്കുമായി വിപുലമായ പവിലിയനുകളാണ് ഒരുങ്ങുന്നത്. നൂറോളം വരുന്ന നായ് ജനുസ്സുകൾ, പ്രാവിനങ്ങൾ, തത്തകൾ, ഫിഞ്ചുകൾ, ഉരഗങ്ങൾ, വർണ മത്സ്യങ്ങൾ തുടങ്ങിയവയും മേളയുടെ ആകർഷണങ്ങളാണ്. സർക്കാർ, അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടേതായി 350 ഓളം സ്റ്റാളുകളാണുണ്ടാവുക. ഉദ്ഘാടനദിവസം കോഴി വളർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബംഗളൂരു സി.പി.ഡി.ഒ ഡയറക്ടർ ഡോ. മഹേഷ് പി.എസും ഡോ.എച്ച്. നാഗഭൂഷണും ക്ലാസുകൾക്ക് നേതൃത്വം നൽകും. വേദി ഒന്നിൽ വൈകീട്ട് ഏഴ് മുതൽ ബാബു സിംഫണിയുടെ സംഗീത പരിപാടി നടക്കും. 11ന് രണ്ടാം വേദിയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ പശുവളർത്തൽ സാങ്കേതിക വിദ്യയിലൂടെ എങ്ങനെ എളുപ്പമാക്കാം എന്ന വിഷയത്തിലുള്ള സെമിനാർ നടക്കും. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് രണ്ടിന് ഡയറി ഫാമിങ് ആധുനികവത്കരണവും നൂതന പ്രവണതകളും എന്ന വിഷയത്തിലുള്ള സെമിനാർ കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ മൂന്നാം വേദിയിൽ ആനയെ അറിയാൻ എന്ന പരിപാടിയിൽ മേഖലയിലെ വിദഗ്ധർ ആനയെ സംബന്ധിക്കുന്ന അറിവുകൾ പങ്കിടും. തുടർന്ന് പെറ്റ്ഷോയും പൊലീസ് ഡോഗ്സ്ക്വാഡി​െൻറ പ്രകടനവും നടക്കും. ഒന്നാം വേദിയിൽ വൈകീട്ട് അഞ്ച് മുതൽ ഇമോഷൻസ് ഓർക്കസ്ട്രയുടെ വയലിൻ ഫ്യൂഷൻ, ഏഴു മുതൽ ഉമ്പായിയുടെ ഗസൽ സന്ധ്യയും ഉണ്ടാവും. 12ന് രാവിലെ ഒമ്പതിന് വേദി രണ്ടിൽ കോഴിവളർത്തൽ കൂടുതൽ ലാഭകരമാക്കാം എന്ന വിഷയത്തിലുള്ള സെമിനാർ പൗൾട്രി വികസന കോർപറേഷൻ ചെയർേപഴ്സൻ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. വേദി മൂന്നിൽ രാവിലെ 10ന് രാജേഷ് മഹേശ്വറി​െൻറ റിവേഴ്സ് ക്വിസ്, ൈവകീട്ട് മൂന്നിന് പാമ്പുകളെക്കുറിച്ച് അറിവ് പകരുന്നതിന് വാവാ സുരേഷ് നയിക്കുന്ന പരിപാടി, നാലിന് താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ഓട്ടൻതുള്ളൽ, അഞ്ചിന് ജിതേഷ് ജിയുടെ വരയരങ്ങ്. വേദി ഒന്നിൽ വൈകീട്ട് ഏഴ് മുതൽ ജി. വേണുഗോപാലി​െൻറ ഗാനമേള. നവംബർ 13ന് രാവിലെ ഒമ്പത് മുതൽ വേദി രണ്ടിൽ ജൈവമാലിന്യം വളമായും ഇന്ധനമായും മാറ്റുന്നത് സംബന്ധിച്ച സെമിനാർ നിയസമഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മുതൽ നാലു വരെ മൃഗസംരക്ഷണ മേഖലയിലെ പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും സംബന്ധിച്ച് മന്ത്രി കെ. രാജു കർഷകരുമായി മുഖാമുഖം നടത്തും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകീട്ട് ഏഴിന് കെ.പി.എ.സി യുടെ നാടകം -ഈഡിപ്പസ് അരങ്ങേറും. നിയമ സേവന അതോറിറ്റി ദശദിന പ്രചാരണത്തിന് ഇന്ന് തുടക്കം കൊല്ലം: ജില്ല നിയമ സേവന അതോറിറ്റി നിയമസേവന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദശദിന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. രാവിലെ 10ന് ജില്ല പഞ്ചായത്ത് ഐ.ടി ഹാളിൽ അതോറിറ്റി ചെയർമാൻ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ഇ.എം. മുഹമ്മദ് ഇബ്രാഹീം നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും. കലക്ടർ ഡോ. എസ്. കാർത്തികേയൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ഒന്നാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ഇ. ബൈജു വിഷയാവതരണം നടത്തും. നവംബർ 18വരെ നിയമസേവന സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രചാരണം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story