Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 9 Nov 2017 5:17 AM GMTപിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല ^കുമ്മനം
text_fieldsbookmark_border
പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ല -കുമ്മനം തിരുവനന്തപുരം: തോമസ് ചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള ബന്ധത്തിെൻറ തീവ്രത അറിഞ്ഞിരുന്നെങ്കിൽ 'മന്ത്രിക്ക് പ്രത്യേക പരിഗണനയോ' എന്ന് ഹൈകോടതിക്ക് ചോദിക്കേണ്ടിവരില്ലായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തോമസ് ചാണ്ടിയുടെ പണക്കിലുക്കത്തിന് മുന്നിൽ ആദർശത്തിനോ പാർട്ടി നയത്തിനോ പോലും സ്ഥാനമില്ലെന്ന് പിണറായി വിജയൻ ഇതിനകംതന്നെ തെളിയിച്ചിട്ടുണ്ട്. അത് കേരളീയർക്ക് മനസ്സിലായിട്ടുമുണ്ട്. പാവപ്പെട്ടവന് വേണ്ടിയല്ല ഭരണം എന്ന് ചുരുങ്ങിയകാലം കൊണ്ട് തന്നെ പിണറായി വിജയനും സി.പി.എമ്മും തെളിയിച്ചു. അതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. തോമസ് ചാണ്ടിയെ ചുമന്നതോടെ പിണറായി വിജയൻ സർക്കാറിെൻറ വികൃതമുഖമാണ് വെളിവായത്. ഇനി ഒരുനിമിഷംപോലും അധികാരത്തിൽ തുടരാൻ പിണറായി വിജയന് ധാർമിക അവകാശമില്ല. മാത്തൂര്‍ ദേവസ്വം ഭൂമി ൈകയേറി മന്ത്രി തോമസ് ചാണ്ടിയും ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ൈകയടക്കി സര്‍ക്കാറും തൊക്കിലങ്ങാടി ഗുരുമന്ദിരം തകര്‍ത്ത് സി.പി.എമ്മും വിശ്വാസിസമൂഹത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story