Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:20 AM GMT Updated On
date_range 2017-11-08T10:50:59+05:30വയോധികന്‍ ബന്ധുവായ യുവാവിെൻറ മര്‍ദനമേറ്റ് മരിച്ചു
text_fieldsപത്തനാപുരം: വസ്തുതർക്കത്തെതുടർന്ന് . മേലില പനമ്പില ദീപാ ഭവനിൽ ദിവാകരനാണ് (70) മരിച്ചത്. സംഭവത്തിൽ മേലില ചരുവിള മേലേതിൽ ബിനു എന്ന രാജേഷിനെ(39) പൊലീസ് പിടികൂടി. രാജേഷിെൻറ പിതാവിെൻറ സഹോദരീഭർത്താവാണ് ദിവാകരൻ. രാജേഷുമായി വസ്തു തർക്കത്തെച്ചൊല്ലി കേസ് നിലവിലുണ്ട്. കുണ്ടറ സ്വദേശിയായ ദിവാകരൻ മേലിലയിൽനിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യ മരിച്ചതോടെ ദിവാകരൻ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു. ഞായാറാഴ്ച രാത്രി ഒമ്പതരയോടെ വസ്തുവിെൻറ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് സംസാരിക്കാനാണെന്ന് പറഞ്ഞ് ദിവാകരനെ രാജേഷ് തെൻറ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മടലുകൊണ്ട് മര്‍ദിക്കുകയായിരുെന്നന്ന് പൊലീസ് പറയുന്നു. തലക്ക് മാരകമായ മുറിവേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒളിവിലായിരുന്ന പ്രതി രാജേഷിനെ കുന്നിക്കോട് പൊലീസ് പിടികൂടി. പത്തനാപുരം സി.ഐ അൻവറിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പരേതയായ പ്രഭാവതിയാണ് ദിവാകരെൻറ ഭാര്യ. ദീപ, പ്രതിഭ എന്നിവർ മക്കളാണ്. ശ്രീകുമാർ പത്തനാപുരം: പനമ്പറ്റ അമ്പലത്തുംകാല പുത്തൻവീട്ടിൽ ശ്രീകുമാർ (43-പുനലൂർ മുൻസിഫ് കോടതി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
Next Story