Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 4:59 AM GMT Updated On
date_range 8 Nov 2017 4:59 AM GMTകഴിവൂർ ഭഗവതി ക്ഷേത്രത്തിൽ അക്രമം; നാലു പേർക്കെതിരെ കേസ്
text_fieldsbookmark_border
കാഞ്ഞിരംകുളം: കഴിവൂർ ഭഗവതി ക്ഷേത്രത്തിൽ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കഴിവൂർ കെ.ജി ഭവനിൽ സുനിൽകുമാർ, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ക്ഷേത്രത്തിലെ കെടാവിളക്ക്, ഗണപതി ഹോമപ്പുര, ക്ലോക്ക്, ബൾബുകൾ എന്നിവ തകർത്തുവെന്നാണ് കേസ്. ഏതാണ്ട് 70,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ക്ഷേത്ര ഭരണസമിതിയും ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരും തമ്മിൽ വസ്തു തർക്കം നിലനിൽക്കുന്നതായും ഇതിെൻറ ചുവടുപിടിച്ചാണ് അക്രമമെന്ന് കരതുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കാഞ്ഞിരംകുളം എസ്.ഐ എസ്. സുരേഷ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story