Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:17 AM GMT Updated On
date_range 6 Nov 2017 5:17 AM GMTകൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
പരവൂർ: ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി കൊലപാതകശ്രമ കേസുകളിലെ പ്രതികളെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ, നെടുങ്ങോലം സ്വദേശികളായ അതുൽ, മനു, മിഥുൻ, ആദർശ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ നടത്തിയ കൊലപാതക ശ്രമക്കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇവർ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകശ്രമം നടത്തിയിരുന്നു. കാപ്പ ആക്ട് പ്രകാരം ജയിലിൽ കഴിഞ്ഞിരുന്ന അതുൽ മറ്റു പ്രതികളുമായി ചേർന്ന് പരവൂർ സ്വദേശിയായ ഷാനവാസിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയശേഷമാണ് ഒളിവിൽപോയത്. അതുൽ തെൻറ കാറിൽ മാരകായുധങ്ങളുമായെത്തി കൂട്ടുപ്രതികളുടെ സഹായത്തോടെ ഷാനവാസിനെ കാറിൽ കയറ്റിക്കൊണ്ടുപോയി അളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിച്ചവശനാക്കിയശേഷം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ സംഭവത്തിലെ ഒന്നാം പ്രതി ഷിജു ഇപ്പോഴും ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാൻ ഇൻറർപോളിെൻറ സഹായം തേടുകയും റെഡ് കോർണർ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story