Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:15 AM GMT Updated On
date_range 6 Nov 2017 5:15 AM GMTമലര്‍വാടി ലിറ്റില്‍ സ്കോളര്‍ ആറ്റിങ്ങല്‍ സബ്ജില്ല വിജയികൾ
text_fieldsbookmark_border
ആറ്റിങ്ങല്‍: മലര്‍വാടി ലിറ്റില്‍ സ്കോളര്‍ ആറ്റിങ്ങല്‍ സബ്ജില്ലതല മത്സരം ടൗണ്‍ യു.പി സ്കൂളില്‍ നടന്നു. എൽ.പി തലത്തില്‍ വക്കം എസ്.എസ്.എസ്.വി.എൻ സ്കൂളിലെ നീരജ് ഒന്നാംസ്ഥാനവും ഗവ.എല്‍.പി.എസിലെ ദേവിക രണ്ടാംസ്ഥാനവും ജയഭാരത് സ്കൂളിലെ ഇര്ഫാന് ഹബീബ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ വൈ.എൽ.എം.യു.പി.എസിലെ അജ്മിയ, ടൗണ്‍ യു.പി.എസിലെ അര്‍ബന, ദീപക് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്കൂള്‍ തലത്തില്‍ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസിലെ പ്രവീണ്‍രാജ് ഒന്നാംസ്ഥാനം നേടി. സമ്മാനദാനം ടൗണ്‍ യു.പി.എസ് ഹെഡ്മാസ്റ്റർ വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അയ്യപ്പന്കലാസാഹിതി, ഹിഷാമുദ്ദീൻ, നാസിമുദ്ദീന്, ആബിദീൻ, ഷാജഹാന്, നിസാര്‍ വക്കം, നസീര്വക്കം, ഷൗക്കത്ത്, അബൂബക്കർ, അറഫ മുഹമ്മദ്, താഹിര്‍ ആലംകോട് എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ- മലര്‍വാടി ലിറ്റില്‍ സ്കോളര്‍ ആറ്റിങ്ങല്‍ ഉപജില്ലതല മത്സര വിജയികള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story