Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:15 AM GMT Updated On
date_range 2017-11-06T10:45:00+05:30കല്ലുംകടവിലെ കംഫർട്ട് സ്റ്റേഷൻ തുറക്കാൻ നടപടിയില്ല
text_fieldsപത്തനാപുരം: കല്ലുംകടവില്‍ ലക്ഷങ്ങള്‍ െചലവഴിച്ച് നിർമിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാൻ നടപടിയില്ല. നഗരത്തിലെത്തുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാവാതെ ബുദ്ധിമുട്ടുകയാണ്. കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷനിൽ രാപകല്‍ ഭേദമെന്യേ മദ്യപാനമുള്‍പ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ശബരിമല സീസണില്‍ നിർമാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, നടപ്പായില്ല. പത്തനാപുരം കല്ലുംകടവില്‍ സ്വകാര്യ ബസ്സ്റ്റാൻഡിനോട് ചേര്‍ന്നുള്ള പഞ്ചായത്തുവക സ്ഥലത്താണ് കംഫര്‍ട്ട് സ്റ്റേഷന്‍ പണി പൂര്‍ത്തിയായിട്ടുള്ളത്. പത്തനാപുരം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിലും കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ കംഫര്‍ട്ട് സ്റ്റേഷനായി നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയില്‍ നിലച്ചു. പത്തനാപുരം മാര്‍ക്കറ്റില്‍ ഒരു കംഫര്‍ട്ട് സ്റ്റേഷന്‍ ഉണ്ടെങ്കിലും വര്‍ഷങ്ങളായി ഉപയോഗശൂന്യമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവർ നെട്ടോട്ടമോടുമ്പോഴും നിർമാണം പൂര്‍ത്തിയായ കല്ലുംകടവിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാൻ നടപടിയില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Next Story