Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:14 AM GMT Updated On
date_range 2017-11-05T10:44:59+05:30തെന്മലയിൽ തമിഴ്നാട് ബസ് വാഹനങ്ങളിൽ ഇടിച്ച് യുവാവ് മരിച്ചു; 11 പേർക്ക് പരിക്ക്
text_fieldsപുനലൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസ് മൂന്നു വാഹനങ്ങളിലും കടയിലും ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ തെന്മല ഡാം ജങ്ഷനിലായിരുന്നു അപകടം. പുത്തൂർ കരിമ്പിൻപുഴ കാരിക്കൽ കോട്ടൂർവീട്ടിൽ സുധാകരെൻറ മകൻ അഖിൽ (23) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന അഖിലിെൻറ ബന്ധു പുത്തൂർ അരുൺ ഭവനിൽ അഖിൽ (16), ബസ് യാത്രക്കാരി തിരുനെൽവേലി വണ്ണിക്കോണിക്കൽ സ്വദേശി മരതകം (48) എന്നിവരെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ തൂത്തുക്കുടി സ്വദേശി ആനന്ദ് (33), കണ്ടക്ടർ തൂത്തുക്കുടി പുതുരാജ (51), കോക്കാട് വിരുപ്പേൽ വീട്ടിൽ രാജുമാത്യു (48), ശങ്കരകോവിൽ സ്വദേശി ഷൺമുഖരാജ് (34), അമ്പലംമുക്ക് പുതുവേൽ പുത്തൻവീട്ടിൽ ഉഷ (42), തിരുനെൽവേലി ഇന്ദിരനഗർ ജയപ്രഭാഷ് (68), തിരുനെൽവേലി വണ്ണികോണിക്കൽ കൃഷ്ണസ്വാമി (50), മൈലാപ്പൂർ അബ്ദുൽമജീദ് (45), കോന്നി മണിമല മധു (18) എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂത്തുക്കുടിയിൽനിന്ന് ചങ്ങനാശ്ശേരിക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. തെന്മല- കുളത്തൂപ്പുഴ റോഡിൽ ഡാം വളവ് ഇറങ്ങിവരവേ ബസ് നിയന്ത്രണംവിടുകയായിരുന്നു. എതിരെവന്ന ബൈക്കിലിടിച്ച ശേഷം ജങ്ഷനിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലും തൊട്ടടുത്ത കടയിലും തുടർന്ന് ഡാം തോടിെൻറ കൈവരിയിലും ഇടിച്ചു. കൈവരിയിൽ ഇടിച്ചശേഷം ബസ് പുറകോട്ട് വന്ന് എതിരെ വന്ന കാറിലും ഇടിച്ചാണ് നിന്നത്. അഖിൽ തൽക്ഷണം മരിച്ചു. കാറിലുണ്ടായിരുന്നവർക്കും നിസ്സാര പരിക്കേറ്റു. അപകടത്തിൽ ബസിെൻറ മുൻഭാഗം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അരുണിെൻറ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Next Story