Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 5 Nov 2017 5:11 AM GMTവർഗീയതക്കെതിരേ യുവജനമുന്നേറ്റം സംഘടിപ്പിച്ചു
text_fieldsbookmark_border
വർക്കല: ഡി.വൈ.എഫ്.ഐ ഇലകമൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വർഗീയതക്കെതിരെ യുവജനമുന്നേറ്റം' മുദ്രാവാക്യമുയർത്തി യുവജനസംഗമം സംഘടിപ്പിച്ചു. മുൻ ജില്ല കമ്മിറ്റി അംഗം ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ഇലകമൺ മേഖല പ്രസിഡൻറ് സുനുദേവ് അധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ലെനിൻ രാജ്, സി.പി.എം ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ കുമാർ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല, വൈസ് പ്രസിഡൻറ് ബി.എസ്. ജോസ്, ഡി.വൈ.എഫ്.ഐ മുൻ വർക്കല ബ്ലോക്ക് സെക്രട്ടറി കെ.പി. മനീഷ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ബെന്നി, വാർഡ് മെംബർ സുമിത്ര, ഷിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story