Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ ഹെൽത്ത്​...

കോർപറേഷൻ ഹെൽത്ത്​ ഇൻസ്​പെക്​ടർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
കൊല്ലം: ചിന്നക്കട സുപ്രീം ബേക്കറിയിൽ പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ബേക്കറിയിൽ പരിശോധന നടത്തിയ സംഘത്തിന് നേതൃത്വം നൽകിയ മുഹമ്മദ് ഫൈസലിനെയാണ് സസ്പെൻഡ് ചെയ്്തത്. സംഘത്തിലെ മറ്റുള്ളവർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ സ്വീകരിക്കേണ്ട സൂക്ഷ്മതയും ജാഗ്രതക്കുറവും ബോധ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിലാണ് സസ്പെൻഷനെന്ന് കോർപറേഷൻ സെക്രട്ടറി കെ. രാജു അറിയിച്ചു. പരിശോധനക്കുള്ള സാഹചര്യവും തുടർന്നുണ്ടായ കാര്യങ്ങളെയുംകുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്ഥാപനത്തിൽനിന്ന് പഴകിയ േകക്ക് പിടിച്ചെടുത്തുവെന്ന് തെറ്റായ പ്രചാരണം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല നേതൃത്വമടക്കം രംഗത്തുവന്നിരുന്നു. തുടർന്നാണ് കോർപറേഷൻ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story