Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥൻ ഹൃദയ...

ഗൃഹനാഥൻ ഹൃദയ ശസ്​ത്രക്രിയക്ക്​ കനിവ്​ തേടുന്നു

text_fields
bookmark_border
പരവൂർ: നിർധന ഗൃഹനാഥൻ ഹൃദയ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന പരവൂർ കുറുമണ്ടൽ മാങ്ങാക്കുന്ന് സത്യവിലാസത്തിൽ കെ. ശശികുമാറാണ് രോഗംമൂലം ബുദ്ധിമുട്ടുന്നത്. നാലുവർഷം മുമ്പ് ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. വീണ്ടും ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ഇതിന് രണ്ടുലക്ഷം രൂപ ആവശ്യമാണ്. കൂലിപ്പണിക്കാരനായിരുന്ന ശശികുമാറിന് ആറ് വർഷം മുമ്പാണ് അസുഖം പിടിപെട്ടത്. അന്നുമുതൽ ജോലിക്കു പോകാൻ കഴിയുന്നില്ല. ഭാര്യ ശ്യാമളയും ഹൃേദ്രാഗിയാണ്. ഇവർ ഇടക്കിടെ കൂലിവേലക്കുപോയാണ് കുടുംബം പുലർത്തുന്നത്. മൂത്ത മകൾ എസ്.എസ്.എൽ.സി പാസായെങ്കിലും സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തി. ഇപ്പോൾ കുടുംബത്തെ സഹായിക്കാൻ കടമ്പനാട്ടുള്ള ഒരു കടയിൽ ജോലിക്കു പോവുകയാണ്. ഇളയ മകൻ എട്ടാം ക്ലാസിൽ പഠിക്കുന്നു. ചികിത്സയെത്തുടർന്ന് പണയത്തിലായ വീടും പറമ്പും ജപ്തി ഭീഷണിയിലാണ്. പണമില്ലാത്തതിനാൽ നാലു തവണ ശസ്ത്രക്രിയ മാറ്റിെവച്ചു. ഇനിയും ദീർഘിപ്പിക്കാനാവിെല്ലന്ന് ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. മരുന്നുകൾക്കു മാത്രം മാസം 3000 രൂപയോളം വേണ്ടിവരുന്നുണ്ട്. ശശികുമാറി​െൻറയും ശ്യാമളയുടെയും പേരിൽ എസ്.ബി.ഐ പരവൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67218639873. IFS Cod: SBIN0070071.
Show Full Article
TAGS:LOCAL NEWS 
Next Story