Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 2017-11-03T10:47:59+05:30മരക്കടയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsനാഗർകോവിൽ: ബീച്ച് റോഡിൽ വൈദ്യനാഥപുരത്തിനടുത്ത് പഴയ മരസാധനങ്ങളും ഇരുമ്പ് സാധനങ്ങളും ശേഖരിച്ച് വെച്ചിരുന്ന സ്ഥലത്ത് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ തീപിടിത്തമുണ്ടായി. എല്ലാ സാധനങ്ങളും അഗ്നിക്കിരയായി. ഒമ്പത് മണിക്കൂർ കന്യാകുമാരി ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാവിഭാഗം നടത്തിയ പ്രയത്നത്തിനൊടുവിലാണ് തീകെടുത്താനായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് മരക്കടയുടെ സമീപത്തെ ട്രാൻസ്ഫോമർ കേടായതുകാരണം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാനായി ജീവനക്കാർ അവിടെയെത്തിയിരുന്നു. വൈദ്യുതി മുടങ്ങിയതിനാൽ സമീപപ്രദേശത്തെ ആൾക്കാർ പുറത്തുവന്നു. ഈ സമയത്താണ് മരക്കടയിൽ തീപടർന്ന് പിടിക്കുന്നത് കാണാനിടയായത്. തീപിടിത്തം കാരണം സമീപപ്രദേശത്തെ ആൾക്കാരെ അവരുടെ വീടുകളിൽനിന്ന് മാറ്റിയിരുന്നു. തീപിടിത്ത കാരണത്തെക്കുറിച്ച് അഗ്നിശമനസേന വിഭാഗവും പൊലീസും അന്വേഷിച്ചുവരുന്നു.
Next Story