Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:15 AM GMT Updated On
date_range 3 Nov 2017 5:15 AM GMTഭാര്യാമാതാവിനെ അടിച്ച് കൊലപ്പെടുത്തിയ പ്രതി റിമാൻഡിൽ
text_fieldsbookmark_border
ചാത്തന്നൂർ: വയോധികയായ ഭാര്യാമാതാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ കൽപറ്റയിൽനിന്ന് പൊലീസിെൻറ പിടിയിലായ നെടുമ്പന മുട്ടക്കാവ് ഒട്ടിക്കലഴികം വീട്ടിൽ അലി അക്ബറിനെ (35) അറസ്റ്റ് രേഖപ്പെടുത്തിയശേഷം ചാത്തന്നൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ഇയാളെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇയാളുടെ വസ്തുവകകൾ കോടതിയെ കൊണ്ട് അറ്റാച്ച് ചെയ്യിച്ചതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിനോട് പറഞ്ഞത്. മുട്ടക്കാവ് പുത്തൻവിള വീട്ടിൽ ഐഷാബീവി (72) ആണ് ഇക്കഴിഞ്ഞ 17ന് ഇയാളുടെ അടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story