Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:20 AM GMT Updated On
date_range 2 Nov 2017 5:20 AM GMTവാടക സ്കാനിയകൾ: എ.െഎ.ടി.യു.സി കരിദിനമാചരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വാടക സ്കാനിയകൾ ഒാടിക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) സംസ്ഥാനവ്യാപകമായി കരിദിനമാചരിച്ചു. വാടകബസുകളിലൂടെ വാടകക്ക് ഡ്രൈവറെയും മെക്കാനിക്കിനെയും ഉപയോഗപ്പെടുത്തി സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു. തമ്പാനൂരിൽ നടന്ന പ്രതിഷേധയോഗം എംപ്ലോയീസ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് എം. ശിവകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ മാർച്ചിന് സംസ്ഥാന ട്രഷറർ സി.എസ് അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എസ്.ജെ പ്രദീപ്, എസ്. സ്മിത, അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story