Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 5:15 AM GMT Updated On
date_range 2017-11-01T10:45:01+05:30പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കണമെന്ന്
text_fieldsതിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്ന ജീവനക്കാരുടെ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം പ്രഫഷനൽ ജീവനക്കാരെയും ഉൾപ്പെടുത്തി കരിയർ അഡ്വാൻസ്മെൻറ് സ്കീം നടപ്പാക്കുക, കേരള അഡ്മിനിസ്േട്രറ്റിവ് സർവിസ് സമയബന്ധിതമായി നടപ്പാക്കുക, ജി.എസ്.ടി അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡൻറ് ജെ. സജീവ് അധ്യക്ഷതവഹിച്ചു. ജോയൻറ് കൗൺസിൽ ജന. സെക്രട്ടറി എസ്. വിജയകുമാരൻ നായർ, സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ, ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ജോ. സെക്രട്ടറി ഡോ. ദീപ, ഡോ. ദുർഗ പ്രസാദ്, എസ്. വിനോദ് മോഹൻ, കെ.ബി. ശോഭന, ബേബി കാസ്േട്രാ എന്നിവർ സംസാരിച്ചു. കെ.എസ്. സജികുമാർ സ്വാഗതവും ഡോ. ബി.എസ്. സുമൻ നന്ദിയും പറഞ്ഞു.
Next Story