വളപ്രയോഗത്തിനും കീടനിയന്ത്രണത്തിനും 'പൊടിക്കൈകൾ'

08:19 AM
17/07/2017
വളപ്രയോഗം മുതൽ കീടനിയന്ത്രണത്തിനുവരെ തനത് മാർഗങ്ങൾ അവലംബിക്കുകയാണ് മുണ്ടയ്ക്കലിൽ. ഗ്രോബാഗ് തയാറാക്കുന്നത് വളങ്ങൾ കൂട്ടിയിളക്കിയാണെങ്കിലും തൈകൾ നട്ട് ചുവട് പിടിച്ചുകഴിഞ്ഞാൽ ആഴ്ചതോറും വളപ്രയോഗം നടത്തണമെന്ന് സാംബൻ കെ. ഒാട്ടുപുരയിൽ പറഞ്ഞു. വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയുടെ മിശ്രിതം 50 ഗ്രാം വീതം ആഴ്ചതോറും നൽകണം. ചാണകപ്പൊടി ലഭിക്കുന്നവർക്ക് അതുമാകാം. വേപ്പിൻ പിണ്ണാക്ക് കുറച്ചേ ഇടാവൂ. കൂടുതൽ ഇടുന്നത് വേരുകൾക്ക് കേടുവരുത്തും. ഇതോടൊപ്പം കടലപ്പിണ്ണാക്ക് വെള്ളത്തിൽ ലയിപ്പിച്ച് അതി​െൻറ തെളിവെടുത്ത് തൈകളുടെ ചുവട്ടിൽ ഒഴിക്കുകയും വേണം. 250 ഗ്രാം കടലപ്പിണ്ണാക്ക് ഒരുലിറ്റർ വെള്ളത്തിൽ കലക്കിെവച്ചിരുന്ന് അതി​െൻറ തെളിവെടുത്ത് 10 ഇരട്ടി വെള്ളം േചർത്തുവേണം തളിക്കേണ്ടത്. അല്ലെങ്കിൽ തൈകൾ പട്ടുപോകാൻ സാധ്യതയുണ്ട്. നഗരമായതിനാൽ ചാണകപ്പൊടി കിട്ടാൻ വിഷമമായതിനാലാണ് ഇത്തരം വളപ്രയോഗം തെരഞ്ഞെടുത്തത്. രണ്ടാഴ്ചയിൽ ഒരിക്കൽ ജീവാണുവള പ്രയോഗവും (സ്യൂഡോമോണസ്/ഡ്രൈകോ ഡർമ) ആകാം. വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുകയാണ് വേണ്ടത്. കീടനിയന്ത്രണത്തിന് ജൈവ കീടനാശിനികൾ മാത്രമാണ് പ്രയോഗിക്കുന്നത്. വേെപ്പണ്ണ അടിസ്ഥാനമാക്കി മൂന്നുതരം കീടനാശിനികൾ തയാറാക്കി ആഴ്ചതോറും പ്രയോഗിക്കുകയാണ് വേണ്ടത്. ഒരുലിറ്റർ വെള്ളത്തിൽ അൽപം ബാർസോപ്പ് ലയിപ്പിച്ച് നന്നായി മിക്സ് ചെയ്യണം. അതിൽ 50 ഗ്രാം വേെപ്പണ്ണ, 50 ഗ്രാം വെളുത്തുള്ളി ചതച്ചതി​െൻറ നീര് എന്നിവ അരിച്ചെടുത്ത് ചേർത്ത് തയാറാക്കുന്നതാണ് ഒരിനം കീടനാശിനി. ഇത് പ്രയോഗിച്ചുകഴിഞ്ഞാൽ അടുത്ത ആഴ്ചയിൽ ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം വേപ്പെണ്ണ ചേർത്ത് അതിൽ 50 ഗ്രാം കാന്താരിമുളക് അരച്ച് കലക്കി സ്പ്രേ ചെയ്യണം. അതി​െൻറ അടുത്ത ആഴ്ച ഒരുലിറ്റർ വെള്ളത്തിൽ തയാറാക്കിയ വേപ്പെണ്ണ മിശ്രിതത്തിൽ 50 ഗ്രാം ഇഞ്ചി ചതച്ച് പിഴിഞ്ഞ് നീര് ചേർത്ത് തളിക്കണം. ഇവ രണ്ടിലും സോപ്പ് ലായനി വേണ്ട. ഇൗ മൂന്നിനം കീടനാശിനികൾ ആഴ്ചതോറും മാറിമാറി തളിച്ചാൽ ഒരിനം കീടത്തി​െൻറയും ആക്രമണമുണ്ടാകിെല്ലന്ന് സാംബൻ പറഞ്ഞു. കീടനാശിനി തളിക്കുന്നത് ഇലകളുടെ മുകളിൽ മാത്രമാകരുത്. അടിയിലും തളിക്കണം. ഒരു േഗ്രാബാഗിൽതന്നെ പല കൃഷി ഒരിക്കൽ കൃഷി ചെയ്ത ഗ്രോബാഗുകൾ വീണ്ടും കൃഷിക്കായി തയാറാക്കുേമ്പാൾ കുമ്മായ പ്രയോഗം നടത്തണം. ഗ്രോബാഗിലെ മണ്ണ് തട്ടിയിട്ട് കൂട്ടി അതിൽ കുമ്മായം നന്നായി ഇളക്കിച്ചേർത്ത് ഒരാഴ്ച നനച്ചിടണം. അതിനുശേഷമേ വീണ്ടും ഉപയോഗത്തിനെടുക്കാവൂ. എങ്കിൽ മാത്രമേ മണ്ണി​െൻറ ഉൽപ്പാദനശേഷി വീെണ്ടടുക്കാനാകൂ എന്ന് മുണ്ടക്കൽ പുരുഷോത്തമൻ പറഞ്ഞു. മണ്ണ്, അറക്കപ്പൊടി/ചീവുപൊടി, ചാണകപ്പൊടി അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവയുടെ മിശ്രിതം എന്നിവ തുല്യ അളവിൽ ചേർത്ത് ഗ്രോബാഗി​െൻറ പകുതിഭാഗം നിറച്ച് കൃഷിക്ക് തയാറാക്കാം. ഗ്രോബാഗിൽ നിറക്കുന്ന ഇൗ മിശ്രിതത്തിൽ 10 ഗ്രാം ഡ്രൈകോ ഡർമ/സ്യൂഡോമോണസ് ജീവാണുവളവും ചേർത്തിരിക്കണം. തൈകൾ നട്ടുകഴിഞ്ഞാൽ ആഴ്ച തോറും വളപ്രയോഗം നടത്തണം.
COMMENTS