Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:20 AM GMT Updated On
date_range 17 Dec 2017 5:20 AM GMTപ്രചാരണ സമ്മേളനം
text_fieldsbookmark_border
കരുനാഗപ്പള്ളി: കേരള നദ്വത്തുല് മുജാഹിദീന്‍ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി വെളുത്തമണല്‍ യൂനിറ്റ് ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. തങ്കച്ചന് ഉദ്ഘാടനം ചെയ്തു. ഇസ്ലാം സഹിഷ്ണുതയുടെ ദര്‍ശനമാണ്. എല്ലാ ആദര്‍ശങ്ങളും സംഹിതകളും നിലനില്‍ക്കേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ സലാം മുട്ടില്‍ മതം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്ന പ്രമേയം അവതരിപ്പിച്ചു. പ്രസിഡൻറ് വി. അബ്ദുല്‍ വഹാബ് അധ്യക്ഷതവഹിച്ചു. ടി. രാജീവ് അബ്ദുൽ സലാം പുള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് ഷിഹാബ് എസ്. പൈനുംമൂട് സ്വാഗതവും നിസാര്‍ ചേമത്തറ നന്ദിയും പറഞ്ഞു. എം.എൽ.എ ഫണ്ടിൽനിന്ന് സ്കൂളുകൾക്ക് കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അനുവദിച്ചു കരുനാഗപ്പള്ളി: മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് ആർ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക ഫണ്ടിൽനിന്ന് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അനുവദിച്ചു. 29 കമ്പ്യൂട്ടറുകൾ, ഒരു പ്രൊജക്ടർ, നാല് ലാപ്ടോപ്, നാല് പ്രിൻറർ, ഒരു സൗണ്ട് സിസ്റ്റം, രണ്ട് സ്പീക്കർ, 29 യു.പി.എസ് എന്നിവയാണ് വിവിധ സ്കൂളുകൾക്കായി നൽകുന്നത്. തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ആറ് കമ്പ്യൂട്ടറുകളും കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കമ്പ്യൂട്ടറുകൾ, ഒരു പ്രൊജക്ടർ, ഡോ. വി.വി. വേലുക്കുട്ടി അരയൻ ഫിഷറീസ് ടെക്നിക്കൽ സ്കൂളിന് മൂന്ന് കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പും, തഴവ നോർത്ത് ഗവ. എൽ.പി.എസിന് ഒരു കമ്പ്യൂട്ടറും രണ്ട് ലാപ്ടോപ്പും അനുവദിച്ചു. ക്ലാപ്പന എസ്.വി.എച്ച്.എസിന് അഞ്ച്, അഴീക്കൽ എച്ച്.എസിന് രണ്ട്, കോഴിക്കോട് ഗവ. എൽ.പി.എസിന് രണ്ട്, ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി.എസിന് രണ്ട്, തൊടിയൂർ ഗവ. എൽ.പി.എസിന് മൂന്ന് എന്നിങ്ങനെയും കമ്പ്യൂട്ടറുകൾ അനുവദിച്ചു. പൊതുവിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അനുവദിച്ചിരിക്കുന്നതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story