Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമ്പത്തികസംവരണം...

'സാമ്പത്തികസംവരണം നടപ്പാക്കാനുള്ള തീരുമാനം റദ്ദാക്കണം'

text_fields
bookmark_border
കൊല്ലം: ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ ഭരണഘടന വിരുദ്ധമായി സാമ്പത്തികസംവരണം കൊണ്ടുവരാനുള്ള കേരള സർക്കാറി​െൻറ തീരുമാനം ഭരണതലവനെന്ന നിലയിൽ സംസ്ഥാന ഗവർണർ ഇടപ്പെട്ട് റദ്ദാക്കണമെന്ന് സംവരണ സംരക്ഷണ ഏകോപന സമിതി വിളിച്ചുചേർത്ത വിവിധ സാമൂഹിക- സാമുദായിക സംഘടനകളുടെ സംയുക്തസമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഗവർണറെ കണ്ട് നിവേദനം സമർപ്പിക്കുന്നതിനും തുടർ സമരങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രേട്ടറിയറ്റ് അംഗം എ. യൂനിസ് കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. സംഘടന രക്ഷാധികാരി പി. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. വർക്കിങ് പ്രസിഡൻറ് എം.എ. സമദ്, ജനറൽ സെക്രട്ടറി എ. റഹീംകുട്ടി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.കെ. സോമശേഖരൻ, കെ.യു. ബഷീർ, ഓയൂർ യൂസഫ്, ഇർഫാൻ ഹനീഫ്, എ.എ. ഷാഫി, കെ. ശിവരാജൻ, സി.എ. ബഷീർക്കുട്ടി, ഗോപിനാഥ് പാമ്പാലിൽ, ഇ. ഐഷാബീവി, ഹംസത്ത് ബീവി, കണ്ണനല്ലൂർ നിസാം, സുഹർബാൻ റാവുത്തർ, എസ്. നജുമാ ബീഗം, കാവുവിള ബാബുരാജൻ, എസ്.എം. അബ്ദുൽ ഖാദർ, കായിക്കര ഷാഹുൽ ഹമീദ്, കുരുമ്പേലിൽ നിയാസ് ബാബു, കെ. ശിവശങ്കരൻ, എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story