വൈദ്യുതി തടസ്സം: മന്ത്രി ഖേദം പ്രകടിപ്പിച്ചു

05:23 AM
07/12/2017
തിരുവനന്തപുരം: ഓഖി ചുഴലി കൊടുങ്കാറ്റിനെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വന്ന ൈവദ്യുതി തടസ്സംമൂലം ഉപേഭാക്താക്കൾക്ക് വന്ന പ്രയാസങ്ങളിൽ മന്ത്രി എം.എം. മണി ഖേദം പ്രകടിപ്പിച്ചു. 3500 പോസ്റ്റുകള്‍ മറിഞ്ഞും 2000 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണും വലിയനഷ്ടം ബോർഡിന് വന്നു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വൈദ്യുതിശൃംഖല തകരാറിലായതുമൂലം വൈദ്യുതിവിതരണം പലയിടങ്ങളിലും തടസ്സപ്പെടുകയും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തു. കെ.എസ്.ഇ.ബി ജീവനക്കാരും കരാർ തൊഴിലാളികളും ഏറെ പണിപ്പെട്ടാണ് പോസ്റ്റുകളും ലൈനുകളും പുനഃസ്ഥാപിച്ച് വൈദ്യുതിവിതരണം സാധാരണ നിലയിലെത്തിച്ചത്. നാട്ടുകാരുടെയും പൊലീസ്, ഫയര്‍‌ ഫോഴ്സ് വിഭാഗങ്ങളുടെയും സഹായം ബോർഡിന് ലഭിച്ചു. ജീവനക്കാരെയും കരാർ തൊഴിലാളികളെയും അഭിനന്ദിക്കുന്നു. സഹകരിച്ച നാട്ടുകാരോടും മറ്റ് വകുപ്പിനോടും നന്ദി പ്രകടിപ്പിക്കുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നതായും മന്ത്രി വാർത്തകുറിപ്പിൽ പറഞ്ഞു.
COMMENTS