ബാലസാഹിത്യ സംഘം രൂപവത്​കരിച്ചു

05:23 AM
07/12/2017
തിരുവനന്തപുരം: മലയാളത്തിൽ എഴുതുന്ന ബാലസാഹിത്യകാരന്മാരുടെ പുതിയ സംഘടന രൂപവത്കരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ സാഹിത്യരചനാ ശിൽപശാലയിൽ പെങ്കടുത്ത എഴുത്തുകാരുടെ യോഗത്തിൽ ഗോതുരുത്ത് ജോസ് അധ്യക്ഷത വഹിച്ചു. മടവൂർ രാധാകൃഷ്ണൻ, ആനന്ദൻ ചെറായി, പകൽക്കുറി വിശ്വൻ, മടവൂർ സുരേന്ദ്രൻ, എ.വി. ചന്ദ്രൻ ചെറുകുന്ന്, സപ്തപുരം അപ്പുക്കുട്ടൻ, റെജി മലയാലപ്പുഴ, ഗിരീഷ് പരുത്തിമഠം, അംബുജം കടമ്പൂര്, ഹരി ചാരുത, ഷെരീഫ് മുളംകുന്നിൽ, രഞ്ജിത് മോഹൻ പെരിങ്ങഴ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ.ഡി. മുഴപ്പിലങ്ങാട് (ചെയർമാൻ), പാപ്പച്ചൻ കടമക്കുടി (കൺവീനർ). ജനുവരിയിൽ എറണാകുളത്ത് സംസ്ഥാന ബാലസാഹിത്യ സംഗമം വിപുലമായ രീതിയിൽ നടത്താൻ തീരുമാനിച്ചു. സംഘടനയുമായി ബന്ധപ്പെടേണ്ട നമ്പർ: 9400432008, 9447845898.
COMMENTS