Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:20 AM GMT Updated On
date_range 2017-12-07T10:50:56+05:30പ്രകൃതിക്ഷോഭം; വയർലെസ് സെറ്റ് ഉപയോഗത്തിൽ പരിശീലനം ഇന്ന്
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ നൽകിയിട്ടുള്ള വയർലെസ് സെറ്റുകൾ കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിന് പരിശീലനം നൽകും. അപകടഘട്ടങ്ങളിൽ സഹായം ലഭ്യമാക്കുന്നത് അതിവേഗത്തിലാക്കാനും അപകടമേഖല കണ്ടെത്തുന്നതിനും സെറ്റുകളുടെ ഉപയോഗത്തിലെ വൈദഗ്ധ്യം നിർണായകമായ സാഹചര്യത്തിലാണ് പരിശീലനം. ക്വയിലോൺ അമച്വർ റേഡിയോ ലീഗിെൻറ നേതൃത്വത്തിലാണ് പരീശീലനം. വ്യാഴാഴ്ച വൈകീട്ട് നാലിന് മുതാക്കര ഹാർബറിൽ കലക്ടർ ഡോ. എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. അഭിമുഖം 11ന് കൊല്ലം: കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളജിൽ കെമസ്ട്രി െഗസ്റ്റ് െലക്ചററുടെ ഒരു ഒഴിവുണ്ട്. എം.എസ്സി കെമിസ്ട്രി, നെറ്റ് സെക്കൻഡ് ക്ലാസ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി 11ന് രാവിലെ 10.30ന് ഓഫിസിൽ അഭിമുഖത്തിെനത്തണം. മുട്ടക്കോഴി വളർത്തൽ പരിശീലനം കൊല്ലം: കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 14 മുതൽ 16 വരെ മുട്ടക്കോഴി വളർത്തലിൽ സൗജന്യ പരിശീലനം നൽകും. 0474 2537300 നമ്പറിൽ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് പ്രവേശനം. സൗജന്യ തൊഴിൽപരിശീലനം കൊല്ലം: സിൻഡിക്കേറ്റ് ബാങ്കിെൻറ ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ സർവിസിങ്ങിൽ ഒരുമാസത്തെ സൗജന്യ പരിശീലനം നൽകുന്നു. എസ്.എസ്.എൽ.സി പാസായ 18നും 45നും മധ്യേ പ്രായമുള്ളവർ ഒമ്പതിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി കൊട്ടിയം സിൻഡ് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിലെത്തണം. ഫോൺ: 0474 2537141.
Next Story