Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:24 AM GMT Updated On
date_range 6 Dec 2017 5:24 AM GMTഒമാൻ ജയിലിൽ കഴിയുന്ന മലയാളികളുടെ മോചനം പാർലെമൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരും
text_fieldsbookmark_border
ഇരവിപുരം: ഒമാനിലെ ജയിലുകളിൽ വർഷങ്ങളായി കഴിയുന്ന സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവരുടെ മോചനം സംബന്ധിച്ച വിഷയം പാർലമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജയിലിൽ കഴിയുന്നവരുടെ ബന്ധുക്കൾ നിവേദനം നൽകാനെത്തിയപ്പോഴാണ് എം.പി ഇക്കാര്യം പറഞ്ഞത്. ഇതുസംബന്ധിച്ച നിവേദനം എംബസിക്കും കേന്ദ്ര സർക്കാറിനും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കായംകുളം, വർക്കല, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, ആറ്റിങ്ങൽ, ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ 10 കുടുംബങ്ങളാണ് പൊതുപ്രവർത്തകനായ ചാത്തന്നൂർ സ്വദേശിയായ ജയചന്ദ്രെൻറ നേതൃത്വത്തിൽ എം.പിക്ക് നിവേദനം നൽകാനെത്തിയത്. പത്തും, ഇരുപതും വർഷമായി ജയിലിൽ കഴിയുന്നവരുടെ കുടുംബങ്ങളാണ് എം.പി ക്ക് നിവേദനം നൽകാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story