Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:20 AM GMT Updated On
date_range 2017-12-06T10:50:59+05:30രണ്ടാംവര്‍ഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷ ഫലം നാളെ
text_fieldsതിരുവനന്തപുരം: 2017 ഒക്ടോബറില്‍ നടത്തിയ രണ്ടാം വര്‍ഷ ഹയര്‍സെക്കൻഡറി തുല്യത പരീക്ഷഫലം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. www.results.kerala.nic.in, www.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിെല അപേക്ഷ, ഫീസടച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് ഡിസംബര്‍ 25നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപയും, ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 400 രൂപയും, സൂക്ഷ്മ പരിശോധനക്ക് പേപ്പര്‍ ഒന്നിന് 200 രൂപയുമാണ് ഫീസ്. അപേക്ഷ ഫോറം ഹയര്‍ സെക്കൻഡറി പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷ സെക്രട്ടറി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ 31 നകം പ്രിന്‍സിപ്പൽ അപ്‌ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള ഫീസ് ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പൽ ശേഖരിച്ച് ഹയര്‍ സെക്കൻഡറി പരീക്ഷ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരം ശാന്തിനഗര്‍ എസ്.ബി.ഐ ബ്രാഞ്ചില്‍ മാറാനാവും വിധം ഡിമാൻഡ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരിയില്‍ തിരുവനന്തപുരം: ഹയര്‍ സെക്കൻഡറി, നോണ്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനതല യോഗ്യത നിര്‍ണയ പരീക്ഷയായ സെറ്റ് (സ്േറ്ററ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 25ന് നടത്തും. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ് സെൻററിെൻറ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് എൽ.ബി.എസ് സെൻററില്‍ ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbskerala.com, www.lbscentre.org
Next Story