Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരന്തബാധിതര്‍ക്ക്...

ഓഖി ദുരന്തബാധിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പുവരുത്തണം ^ഹമീദ് വാണിയമ്പലം

text_fields
bookmark_border
ഓഖി ദുരന്തബാധിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പുവരുത്തണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട തീരദേശവാസികള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ഭൂരിഭാഗം പേരും കടലില്‍ പോകാനാവാതെ വറുതിയിലാണ്. അവര്‍ക്കും സൗജന്യ റേഷനും ആശ്വാസ സഹായധനവും നല്‍കണം. കാണാതായവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വീഴ്ചയാണ് ദുരന്തത്തി​െൻറ ആഘാതം വർധിക്കാന്‍ കാരണമായത്. ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുള്ളവര്‍ ദുരന്തനിവാരണ അതോറിറ്റിയിലില്ല. ഭാവിയിലെങ്കിലും ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂന്തുറ തീരപ്രദേശത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഇ.സി. ആയിഷ, സംസ്ഥാന സെക്രട്ടറിമാരായ കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിൻകര, റസാഖ് പാലേരി എന്നിവരും ജില്ല നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story