Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:20 AM GMT Updated On
date_range 2017-12-06T10:50:59+05:30പാടുന്നു പ്രിയ രാഗങ്ങൾ...
text_fieldsആറ്റിങ്ങൽ: വയലിനിൽ വിടരുന്ന പ്രിയരാഗങ്ങളാണ് ഭാവനകൃഷ്ണയുടെ കൂട്ട്, അതും മൂന്ന് വയസ്സുമുതൽ. കലോത്സവത്തിലെ മത്സരവേദിയിലും ഇൗ കൂട്ട് തുണച്ചു. ഹരിഹരപ്രിയ രാഗത്തിൽ 'സമാനമേവരു' എന്ന കീർത്തനം വയലിനിൽ വായിച്ചാണ് എച്ച്.എസ് വിഭാഗം വയലിൻ പൗരസ്ത്യ വിഭാഗത്തിൽ ഭാവനകൃഷ്ണ എസ്. ൈപ ഒന്നാം സ്ഥാനക്കാരിയായത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡ് മികവുണ്ടായിരുന്നു. മണക്കാട് ഗേൾസ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഭാവന, ശ്രീവരാഹം പ്രഭുല്ലയിൽ െഎ.എസ്.ആർ.ഒയിൽ എൻജിനീയറായ ജി. സുനിൽ പൈയുടെയും വി.കെ. ശ്രീജയുടെയും മകളാണ്. പിതാവിൽനിന്നാണ് ആദ്യ വയലിൻ പാഠങ്ങൾ പഠിച്ചത്. ഇപ്പോൾ അഭ്യസിക്കുന്നത് എസ്.ആർ. രാജശ്രീയുടെ ശിഷ്യത്വത്തിലും. സംസ്കൃത ഗാനാലാപനത്തിലും മുമ്പ് ഒന്നാംസമ്മാനം സ്വന്തമാക്കിയിട്ടുണ്ട്. എച്ച്.എസ് വിഭാഗം വയലിൻ െവസ്റ്റേണിൽ കോട്ടൺ ഹിൽ ജി.ജി.എച്ച്.എസ്.എസിലെ എ.എം. ആഭക്കാണ് ഒന്നാംസ്ഥാനം. രാഗങ്ങേളാടുള്ള കൂട്ടിൽ മൂന്ന് വർഷമായി ജില്ലയിൽ ഒന്നാം സ്ഥാനവും ആഭക്കാണ്. പൊലീസ് വിരലടയാള വിഭാഗത്തിലെ ഉദ്യോഗസ്ഥൻ എസ്. അരവിന്ദിെൻറയും പൊലീസിലെ ജൂനിയൻ സൂപ്രണ്ട് എ.വി. മഞ്ജുവിെൻറയും മകളാണ്.
Next Story