Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:17 AM GMT Updated On
date_range 2017-12-06T10:47:57+05:30താരം വാൽക്കണ്ണാടി നോക്കി...
text_fieldsആറ്റിങ്ങൽ: താരെപ്പരുമയിലും മാറ്റുരക്കലിെൻറ താളം, 'പുത്തൻപണ' ത്തിലെ മുത്തുവേലിന് മേളയരങ്ങിലും താരത്തിളക്കം. ഉദാഹരണം സുജാത, പുത്തൻപണം എന്നീ സിനിമകളിലൂടെ മലയാള ചലച്ചിത്രലോകത്ത് സാന്നിധ്യമറിയിച്ച ബി.എം. സ്വരാജാണ് എച്ച്.എസ് ആൺകുട്ടികളുടെ വിഭാഗം മോണോ ആക്ടിൽ ഒന്നാമെതത്തിയത്. ട്രാൻസ്െജൻേഡഴ്സ് നേരിടുന്ന സാമൂഹികവിലക്കുകളെയും അരികുചേർക്കലുകളെയും സമൃദ്ധമായ നാട്യമികവിലാണ് സ്വരാജ് അരങ്ങിലെത്തിച്ചത്. നാവായിക്കുളം ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥിയും നാവായിക്കുളം ഗ്രാമിക നാടക സംഘാംഗം കൂടിയാണ്. താരപരിവേഷമില്ലാെത അരങ്ങിലെത്തിയ സ്വരാജിനെ അവതരണ ശേഷമാണ് സദസ്സ് തിരിച്ചറിയുന്നത്. പുത്തൻപണത്തിൽ പ്രധാന കഥാപാത്രമാണ് സ്വരാജ് അവതരിപ്പിച്ച മുത്തുവേൽ. ഉദാഹരണം സുജാതയിലും കാമറക്ക് മുന്നിലെത്തി. മൂന്നു വർഷമായി ജില്ല കലോത്സവത്തിലെ യു.പി വിഭാഗം നാടകമത്സരത്തിൽ മികച്ച നടനാണ്. മൂന്നാംക്ലാസ് മുതൽ നാടകരംഗത്തുള്ള സ്വരാജ് 150ൽ അധികം വേദികളിൽ നാടകമവതരിപ്പിച്ചിട്ടുണ്ട്. നാവായിക്കുളം വൈഖരിയിൽ അധ്യാപക ദമ്പതികളായ എൻ. ബൈജുവിെൻറയും (ഗവ. എച്ച്.എസ്.എസ്, ചാത്തന്നൂർ) മായകുമാരിയുടെയും (ഗവ. ജി.എച്ച്.എസ്.എസ്, കോകൂർ, മലപ്പുറം) മകനാണ്.
Next Story