Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആത്മഹത്യക്ക്​...

ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽനിന്ന് കോഴിക്കോട്ട് ക്യാമ്പിന് പോയ വിദ്യാർഥിനി കെട്ടിടത്തിനു മുകളിൽനിന്ന് ചാടി . ദലിത് പീഡനമെന്ന് ആരോപണം. കോഴിക്കോട്ട് ക്യാമ്പിനായി പോയ വിദ്യാർഥിനി കരിപ്പൂർ വിമാനത്താവളത്തിനു സമീപം താമസിച്ചിരുന്ന ലോഡ്ജിന് മുകളിൽനിന്നാണ് ചാടിയത്. കഴിഞ്ഞ നവംബർ 30നായിരുന്നു സംഭവം. സംഭവത്തിനു പിന്നിൽ സ്ഥാപനത്തിൽനിന്നും സഹപാഠികളിൽനിന്നുമുണ്ടായ അവഗണനയും ജാതി പറഞ്ഞ് അധിക്ഷേപിക്കലുമാണെന്ന പരാതിയുമായി മാതാവും സഹോദരനും ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ജാതിേപ്പര് വിളിച്ച് അധിക്ഷേപിക്കുകയും കുടുംബത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായും ബന്ധുക്കൾ പരാതിപ്പെട്ടു. കെട്ടിടത്തി​െൻറ നാലാംനിലയിൽനിന്ന് ചാടിയ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story