Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:20 AM GMT Updated On
date_range 5 Dec 2017 5:20 AM GMTകലോത്സവ ലോഗോ പ്രകാശനം ചെയ്തു
text_fieldsbookmark_border
കൊല്ലം: റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിെൻറ ലോഗോ പ്രകാശനം ചെയ്തു. 58ാമത് കലോത്സവത്തിെൻറ ലോഗോ രൂപകൽപന ചെയ്തത് കാർട്ടൂണിസ്റ്റ് പാച്ചൻ കൊട്ടിയമാണ്. പാച്ചൻ വരച്ച ലോഗോ ഇത് അഞ്ചാം തവണയാണ് തെരഞ്ഞെടുക്കുന്നത്. കൊട്ടിയം ഒാക്സുലുയം സ്കൂളിൽ ചിത്രകല അധ്യാപകനായ പാച്ചൻ കേരള കാർട്ടൂൺ അക്കാദമി മുൻ ജനറൽ സെക്രട്ടറിയാണ്. ഡിസംബർ ആറ് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കും കൊല്ലം: യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറിന് മതേതര സംരക്ഷണദിനമായി ആചരിക്കും. യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.സി.സി ഹാളിൽ വൈകീട്ട് നാലിന് കൂടുന്ന യോഗത്തിൽ യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിക്കും. എ.എ. അസീസ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബിന്ദു കൃഷ്ണ, എ. ഷാനവാസ്ഖാൻ, എ. അൻസറുദ്ദീൻ, തൊടിയിൽ ലുക്മാൻ, സി.എസ്. മോഹൻകുമാർ, തമ്പി പുന്നത്തല, കല്ലട ഫ്രാൻസിസ്, മുൻ ഡി.സി.സി പ്രസിഡൻറ് എൻ. അഴകേശൻ എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story