Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുറ്റാലം...

കുറ്റാലം കൊട്ടാരവളപ്പ്​ കൈയേറി; സൂപ്രണ്ടിന്​ സസ്​പെൻഷൻ

text_fields
bookmark_border
പുനലൂര്‍: സംസ്ഥാന സര്‍ക്കാറി​െൻറ നിയന്ത്രണത്തില്‍ തമിഴ്നാട്ടിലുള്ള കുറ്റാലം കൊട്ടാരം സൂക്ഷിക്കാൻ ചുമതലയേൽപിച്ച സൂപ്രണ്ട് കൊട്ടാരവളപ്പ് കൈക്കലാക്കിയെന്ന് അന്വേഷണ കമീഷ​െൻറ റിപ്പോര്‍ട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനെ സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സൂപ്രണ്ടിങ് എന്‍ജിനീയര്‍, കൊല്ലം ഡിവിഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍, പുനലൂര്‍ അസി. എൻജിനീയര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് തിരുനല്‍വേലി ജില്ലയിലാണ് കേരള സർക്കാറി​െൻറ കൊട്ടാരവും അനുബന്ധ വസ്തുവകകളും. ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് കൊട്ടാരം നിര്‍മിച്ചത്. 1957ല്‍ തിരുവിതാംകൂര്‍ രാജകുടുംബത്തി​െൻറ നിയന്ത്രണത്തിലുള്ള കൊട്ടാരം പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തു. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 56.68 ഏക്കറാണ് വിസ്തൃതി. രാജഭരണകാലം മുതല്‍ തമിഴ്നാട്ടിലെ ദാമോദര തേവരുടെ കുടുംബത്തിൽപെട്ടവരാണ് കൊട്ടാരം സൂപ്രണ്ടായി ജോലിനോക്കിയിരുന്നത്. ഇവരാണ് കൊട്ടാരത്തിനായി വസ്തു സര്‍ക്കാറിന് നല്‍കിയതെന്നാണ് കുടുംബത്തി​െൻറ അവകാശവാദം. 2014ല്‍ കൊല്ലം കലക്ടര്‍ കൊട്ടാരത്തില്‍ പരിശോധന നടത്തി ക്രമക്കേട് നടക്കുന്നതായി പൊതുമരാമത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ വകുപ്പ് 2016ല്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവായത്. കുറ്റാലം ഗ്രാമപഞ്ചായത്തി​െൻറ കൈവശമുള്ള കൊട്ടാരം സംബന്ധിച്ച രേഖകളൊന്നും ഇതുവരെ പരിശോധിക്കാന്‍ സംസ്ഥാന അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പലതവണ ഉദ്യോഗസ്ഥസംഘം പരിശോധനകള്‍ക്ക് ശ്രമിച്ചെങ്കിലും സൂപ്രണ്ട് പ്രഭു ദാമോദരനും അനുയായികളും അത് തടസ്സപ്പെടുത്തുകയായിരുന്നത്രെ. സർക്കാറി​െൻറയും വകുപ്പ് മന്ത്രിയുടെയും ഇടപെടലാണ് ദ്രുതഗതിയിൽ റിപ്പോർട്ട് തയാറാക്കാൻ സഹായിച്ചതെന്നും നടപടി ഉണ്ടായതെന്നും അന്വേഷണത്തലവൻ ടി.കെ. ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story