Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:17 AM GMT Updated On
date_range 5 Dec 2017 5:17 AM GMTസ്മൃതി സാംസ്കാരികവേദി പുരസ്കാരം ഗായിക ചിത്രക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സ്മൃതി സാംസ്കാരികവേദി ഏർപ്പെടുത്തിയ നെടുമങ്ങാട് കലാശ്രേഷ്ഠ പുരസ്കാരം ഗായിക കെ.എസ്. ചിത്രക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 24ന് വൈകീട്ട് അഞ്ചിന് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്കാരം വിതരണം ചെയ്യുമെന്ന് സെക്രട്ടറി കെ.സി. സാനുമോഹൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി. ദിവാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡൻറ് വി.എസ്. വിനുരാജ്, മുൻ പ്രസിഡൻറ് ശ്രീകുമാർ, ഗിരീഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story