Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:18 AM GMT Updated On
date_range 3 Dec 2017 5:18 AM GMTനബിദിന റാലി
text_fieldsbookmark_border
കൊട്ടിയം: മഹൽ മുസ്ലിം ജമാഅത്തിെൻറ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. സമ്മേളനത്തിൽ മുഹ്സിൻ ബ്രൈറ്റ് അധ്യക്ഷത വഹിച്ചു. ഇമാം ഷിഹാബുദ്ദീൻ റഷാദി ഉദ്ഘാടനം ചെയ്തു. കൊട്ടിയം സാദിഖ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ഹിലാൽ മേത്തർ, മേടയിൽ മജീദ്, സലിം മുളമൂട്ടിൽ, ഹാരിസ് കുഴിയാലം, സാബു ചെന്മണ്ണുവിള എന്നിവർ സംസാരിച്ചു. നബിദിന സെമിനാർ കൊല്ലം: കൊല്ലം മുസ്ലിം വെൽഫെയർ അസോസിയേഷൻ നബിദിന സെമിനാർ നടത്തി. കൊല്ലം സിവിൽ സ്റ്റേഷൻ ജുമാമസ്ജിദ് ഇമാം ആറ്റൂർ ടി.എ. അലി മന്നാനി ഉദ്ഘാടനം ചെയ്തു. എ. ഇഖ്ബാൽകുട്ടി അധ്യക്ഷത വഹിച്ചു. മംഗലത്ത് നൗഷാദ്, തേവലക്കര നാസർ മൗലവി, മണലിൽ സുബൈർ, നുജുമുദ്ദീൻ അഹമ്മദ് എന്നിവർ സംസാരിച്ചു. കാറിടിച്ച് പോസ്റ്റും പാർക്ക് ചെയ്തിരുന്ന കാറും തകർന്നു -ചിത്രം - ചവറ: തേവലക്കര മുള്ളിക്കാലക്ക് സമീപം അമിത വേഗത്തിൽ വന്ന കാറിടിച്ച് വൈദ്യുതി പോസ്റ്റും സമീപത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറും തകർന്നു. അപകടം വരുത്തിയ കാറും തകർന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം. കൊല്ലത്തുനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന അടൂർ സ്വാദേശിയായ മധ്യവയസ്കൻ ഓടിച്ച കാർ മുള്ളിക്കാലക്ക് സമീപം വെച്ച് പോസ്റ്റിലും നിയന്ത്രണം വിട്ട് സമീപത്ത് പാർക്ക് ചെയ്തിരുന്ന മുള്ളിക്കാല സ്വാദേശിയുടെ ഇന്നോവയിലും ഇടിക്കുകയുയിരുന്നു. ഇരു കാറുകൾക്കും സാരമായ കേടുപാട് സംഭവിച്ചു. പോസ്റ്റ് ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. ആർക്കും പരിക്കില്ല. തെക്കുംഭാഗം പൊലീസും കെ.എസ്.ഇ.ബി അധികതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story