Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:18 AM GMT Updated On
date_range 2017-12-03T10:48:01+05:3072 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞ് ഡിസ്ചാര്‍ജ്
text_fieldsതിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ 72 മണിക്കൂര്‍ നിരീക്ഷണം കഴിഞ്ഞേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. വെള്ളത്തില്‍ കിടന്നതുകൊണ്ട് ശരീരത്തിെൻറ ഊഷ്മാവ് കുറഞ്ഞ് അബോധാവസ്ഥയിലാണ് പലരേയും ആശുപത്രിയിലെത്തിച്ചത്. പേശികള്‍ക്കുള്ള പരുക്ക്കാരണം രക്തത്തില്‍ മയോഗ്ലോബിെൻറ അളവ് വര്‍ധിച്ചിട്ടുണ്ട്. ഇത് കൂടിയാല്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഡയാലിസിസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബിജോണ്‍, ഡോ. സന്തോഷ് കുമാര്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ 20 ഡോക്ടര്‍മാര്‍, 20 പി.ജി ഡോക്ടര്‍മാര്‍, 25 ഹൗസ് സര്‍ജന്‍മാര്‍, 100 നഴ്‌സുമാര്‍, നഴ്‌സിങ് വിദ്യാർഥികള്‍, അറ്റൻറര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഒത്തൊരുമിച്ചു. ഇവരെ സഹായിക്കാനായി പൊലീസ് വിഭാഗവും വിവിധ സര്‍വിസ് സംഘടനകളും യുവജന സംഘടനകളും ഉണ്ട്. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌കും സ്ഥാപിച്ചു. ഇവര്‍ക്കായി പുതിയ ബെഡ് ഷീറ്റുകളും പുതപ്പുകളും വാങ്ങുകയുംചെയ്തു.
Next Story