Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൂനാമി സാധ്യതയില്ല

സൂനാമി സാധ്യതയില്ല

text_fields
bookmark_border
തിരുവനന്തപുരം: ബംഗാളി ഭാഷയിൽ കണ്ണിന് പറയുന്ന പേരാണ് ഓഖി. കണ്ണി‍​െൻറ രൂപസാദൃശ്യമുള്ള ഈ ചുഴലിക്കാറ്റിന് ശക്തമായ പ്രഹരശേഷിയാണ്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ കേരള തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഓഖി ചുഴലിക്കാറ്റി​െൻറ ശക്തി മണിക്കൂറിൽ 120-30 കിലോമീറ്റർ വരെയാണ്. ഓരോ മണിക്കൂർ കഴിയും തോറും കാറ്റി‍​െൻറ ശക്തി വർധിക്കും. വ്യാഴാഴ്ച കേരളത്തിൽ വീശിയടിച്ചത് 70-75 കിലോമീറ്റർ വേഗത്തിലായിരുന്നു. തെക്ക് കിഴക്ക് നിലകൊണ്ട ഓഖി ശക്തിപ്രാപിച്ച് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിനെ കേന്ദ്രീകരിച്ചാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനാൽ കേരളത്തിലേക്ക് പ്രവേശിക്കില്ല. എങ്കിലും കേരള തീരം വഴി പോകുന്നതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകൾ കരുതിയിരിക്കണം. ഓഖിയുടെ വരവ് മൂലം സംസ്ഥാനത്ത് സൂനാമിക്ക് സാധ്യതയുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും തീരദേശവാസികൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്. സുദേവൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story