യാത്രക്കാരെ തടഞ്ഞുനിർത്തി കൊള്ളയടിക്കുന്ന സംഘം അറസ്​റ്റിൽ 

11:37 AM
02/12/2019
പൊലീസ്​ പിടിയിലായ സംഘം

പാ​വ​റ​ട്ടി: യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ക്കു​ന്ന എ​ട്ടം​ഗ സം​ഘ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തു. പെ​രു​വ​ല്ലൂ​ർ പൂ​ച്ച​ക്കു​ന്ന് രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ ശി​ഹാ​ബ് (38), പെ​രു​വ​ല്ലൂ​ർ ത​ച്ചം​പു​ള്ളി വീ​ട്ടി​ൽ ത​ക്കു​ടു എ​ന്ന വി​വേ​ക് (29), ഏ​ങ്ങ​ണ്ടി​യൂ​ർ ച​ക്കാ​ണ്ട​ൻ വീ​ട്ടി​ൽ മീ​ട്ടു എ​ന്ന സ്നേ​ഹ​ജി​ത്ത് (29), എ​ള​വ​ള്ളി വ​ടേ​രി വീ​ട്ടി​ൽ സ​നോ​ജ് (23), പു​വ്വ​ത്തൂ​ർ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ക​ട്ടാ​രു എ​ന്ന ലി​ഥി​ൻ (21), എ​ള​വ​ള്ളി ക​ല്ലേ​കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ഷ്ക​ർ അ​ലി (28), എ​ള​വ​ള്ളി സൗ​ത്ത് പു​ഴ​ങ്ങ​ര​യി​ല്ല​ത്ത് വീ​ട്ടി​ൽ ഷി​ഹാ​ബ് (28), ഏ​ങ്ങ​ണ്ടി​യൂ​ർ ച​ക്കാ​ണ്ട​ൻ വീ​ട്ടി​ൽ ക​ട്ടു എ​ന്ന മി​ഥു​ൻ (24) എ​ന്നി​വ​രെ​യാ​ണ് പാ​വ​റ​ട്ടി എ​സ്.​എ​ച്ച്.​ഒ എ. ​ഫൈ​സ​ൽ, എ​സ്.​ഐ കെ.​ആ​ർ. റ​മി​ൻ, എ​സ്.​ഐ പി.​ടി. ജോ​സ​ഫ് എ​ന്നി​വ​ർ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ന​വം​ബ​ർ 28ന് ​പെ​രു​വ​ല്ലൂ​ർ സ്വ​ദേ​ശി സു​ൾ​ഫി​ക്ക​റി​നെ ത​ട​ഞ്ഞു​നി​ർ​ത്തി  6000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. 

28ന് ​പു​ല​ർ​​ച്ച നാ​ലി​ന് തൈ​ക്കാ​ട് ചി​റ​യ​ത്ത് വീ​ട്ടി​ൽ ജി​ത്തു​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ഒ​രു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും രേ​ഖ​ക​ളും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​ൽ സ്നേ​ഹ​ജി​ത്ത്, സ​നോ​ജ്, അ​ഷ്റ​ഫ്, മി​ഥു​ൻ എ​ന്നി​വ​ർ സു​ൾ​ഫി​ക്ക​റി​​െൻറ കേ​സി​ലെ പ്ര​തി​ക​ളാ​ണ്. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​ർ. എ.​എ​സ്.​ഐ സു​രേ​ഷ് കു​മാ​ർ, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജു, നി​ഷാ​ദ്, ശ്യാം, ​ര​തീ​ഷ്, ജോ​ഷി എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Loading...
COMMENTS