ഗൃഹോപകരണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്്റ്റിൽ

  • ജില്ലയിലെ വിവിധ സ്്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണിയാൾ

11:32 AM
09/10/2019
അ​ക്ബർ

വ​ട​ക്കാ​ഞ്ചേ​രി: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം ത​ട്ടി​യ വി​രു​ത​നെ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. 
ഓ​ട്ടു​പാ​റ പ​രു​ത്തി​പ്ര അ​ര​ങ്ങ​ത്ത് പ​റ​മ്പി​ൽ അ​ക്ബ​റി​നെ​യാ​ണ്​ (51) അ​റ​സ്​​റ്റ് ചെ​യ്ത​ത്. പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി​യാ​യ പു​ന്നൂ​സി​െൻറ പ​രാ​തി​യി​ൽ അ​ക്ബ​റി​നെ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ പാ​ർ​ളി​ക്കാ​ട് വെ​ച്ച് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ ക​സ്്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് കേ​സി​ന് തു​മ്പാ​യ​ത്. പാ​വ​റ​ട്ടി, കു​ന്നം​കു​ളം, തൃ​ശൂ​ർ ഈ​സ്​​റ്റ്, പ​ഴ​യ​ന്നൂ​ർ, ഒ​റ്റ​പ്പാ​ലം, ഗു​രു​വാ​യൂ​ർ, അ​ന്തി​ക്കാ​ട് എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ക്ബ​റെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

ര​ണ്ട്​ മാ​സം മു​മ്പ്​ ഒ​റ്റ​പ്പാ​ലം സ​ബ് ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി വീ​ടു​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്്ടി​ച്ച കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. പ​രു​ത്തി​പ്ര സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും, 15 വ​ർ​ഷ​മാ​യി പെ​രു​മ്പി​ലാ​വി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മാ​ണ് താ​മ​സം. നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്കും മ​റ്റു​മാ​ണ് സ്വ​ദേ​ശ സ​ന്ദ​ർ​ശ​നം. ടി​വി, ഫ്രി​ഡ്ജ്, വാ​ഷി​ങ് മെ​ഷീ​ൻ എ​ന്നീ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഇ​റ​ക്കി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ. ​മാ​ധ​വ​ൻ​കു​ട്ടി , എ​സ്.​ഐ പി.​ബി. ബി​ന്ദു​ലാ​ൽ, സീ​നി​യ​ർ സി.​പി.​ഒ എ.​വി. സ​ജീ​വ്, സി.​പി.​ഒ റി​യാ​സു​ദ്ദീ​ൻ, എ.​എ​സ്. പ്ര​ദീ​പ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്്റ്റ് ചെ​യ്ത​ത്.

Loading...
COMMENTS