കാര്‍ വാടകക്കെടുത്ത്​ പണയംവെച്ച് പണം തട്ടിയ സംഘം പിടിയിൽ

  • വാടകക്കെടുത്ത കാർ സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തി 2,60,000 രൂപ കൈവശപ്പെടുത്തിയിരുന്നു

10:42 AM
04/10/2019
മുഹമ്മദ് ഷാരൂഖ്, അസ്ഹര്‍, അസ്ഫര്‍

മാ​ള: കാ​ര്‍ വാടകക്കെടുത്ത്​ പ​ണ​യം വെ​ച്ച് പ​ണം ത​ട്ടി​യെന്ന പ​രാ​തി​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ മാ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​രൂ​പ്പ​ട​ന്ന മു​ഹ​മ്മ​ദ് ഷാ​രൂ​ഖ് (23), ആ​ലു​വ ക​ക്കാ​ട്ടി​ല്‍ അ​സ്ഹ​ര്‍ (30), സ​ഹോ​ദ​ര​ന്‍ അ​സ്ഫ​ര്‍ (26) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.മാള പള്ളിപ്പുറം നമ്പ്യാംകുളം ഉമറി​​െൻറ മകൻ സൽമാ​​െൻറ പരാതിയിലാണ് കേസെടുത്തത്. കരൂപ്പടന്ന സ്വദേശി ഷാരൂഖാണ് സൽമാനെ സമീപിച്ച് കാർ കൊണ്ടുപോയത്. പറഞ്ഞ ദിവസം വാഹനം തിരിച്ചെത്തിയില്ല. ഷാരൂഖി​​െൻറ നമ്പറിൽ വിളിച്ചെങ്കിലും ലഭിച്ചില്ല.

ഫോൺ സ്വിച്ച് ഓഫായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മാള പൊലീസിൽ പരാതി നൽകി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിൽ ഷാരൂഖിനെ കൊടുങ്ങല്ലൂർ ടി.കെ.എസ് പുരത്തുനിന്നും പിടികൂടി. ഇയാളെ വിളിച്ചുവരുത്തി കൂട്ടാളികളായ അസ്ഫർ, അസ്ഹർ എന്നിവരെ ചാലക്കുടിയിൽനിന്ന് കസ്​റ്റഡിയിലെടുത്തു. ഇവർ വാടകക്കെടുത്ത കാർ സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തി 2,60,000 രൂപ കൈവശപ്പെടുത്തിയിരുന്നു.

Loading...
COMMENTS