ഓട്ടോ പെർമിറ്റിൽ അഴിമതിയെന്ന്

  • അന്വേഷിക്കാൻ വിജിലൻസിന് കലക്ടറുടെ നിർദേശം

10:32 AM
22/05/2019

തൃ​ശൂ​ർ: ജി​ല്ല​യി​ൽ ഓ​ട്ടോ പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ വ്യാ​പ​ക അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ൻ​റി ക​റ​പ്ഷ​ൻ ബ്യൂ​റോ​ക്ക് ക​ല​ക്ട​ർ ടി.​വി. അ​നു​പ​മ നി​ർ​ദേ​ശം ന​ൽ​കി. 

നേ​ർ​ക്കാ​ഴ്ച സ​മി​തി സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഒ​രാ​ളു​ടെ പേ​രി​ൽ 30 ടൗ​ൺ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വി​വി​ധ പേ​രു​ക​ളി​ലാ​യി പെ​ർ​മി​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി സ​ർ​ക്കാ​റി​നെ​യും കോ​ട​തി​യെ​യും ക​ബ​ളി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​രു​നൂ​റോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഈ ​വി​ധ​ത്തി​ൽ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്നുെ​വ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Loading...
COMMENTS