ഡി.വൈ.എഫ്‌.ഐ കൈകോര്‍ത്തു, വൈദ്യുതി ടവര്‍ ലൈന്‍ പുനഃസ്ഥാപിച്ചു

05:00 AM
14/08/2019
ചെറുതുരുത്തി: മഴയില്‍ തകര്‍ന്ന വൈദ്യുതി ടവര്‍ലൈന്‍ പുനഃസ്ഥാപിക്കാന്‍ ഡി.ഐ.എഫ്.ഐ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത് കെ.എസ്.ഇ.ബിക്ക് കൈത്താങ്ങായി. ചെറുതുരുത്തി സെക്ഷന്‍ പരിധിക്കുകീഴിൽ മുള്ളൂർക്കര ഭാഗത്തെ വൈദ്യുതി തടസ്സമാണ് പരിഹരിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരും കരാര്‍ ജോലിക്കാരും രാപകൽ തിരക്കിലായിരുന്നു. ഇൗ സാഹചര്യത്തിലാണ് എ.ഇ ആര്‍.വി. രഞ്ജിത് ഡി.വൈ.എഫ്‌.ഐയുടെ സഹായം തേടിയത്. പ്രവർത്തകർ വെല്ലുവിളി ഏറ്റെടുക്കുകയും അതിവേഗം ജോലി തീർക്കുകയും ചെയ്തു. കെ.എസ്.ഇ.ബിക്ക് വൈദ്യുതി ചാർജ് ചെയ്യാനും കഴിഞ്ഞു. കെ.എസ്.ഇ.ബി ജോലിക്കാര്‍ മാത്രമാണെങ്കില്‍ ഒരാഴ്ചയെങ്കിലും വരുമായിരുന്നു പണി തീർക്കാൻ. മൂന്നു ടണ്‍ ഭാരമുള്ള കമ്പികള്‍ അകമല ഉള്‍ വനത്തില്‍ കയര്‍കെട്ടി വലിക്കുന്നതുള്‍പ്പെടെയുള്ള ജോലികളാണ് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ തീര്‍ത്തത്. ഡി.വൈ.എഫ്.ഐ മുള്ളൂർക്കര, ഇരുന്നിലംകോട് മേഖല കമ്മിറ്റി പ്രവർത്തകരാണ് ശ്രമദാനത്തിന് മുന്നിട്ടിറങ്ങിയത്. സി.എ. ഹക്കീം, ടി.ബി. ബിനീഷ്, പ്രജിത്, കെ.ബി. ഷിബിൻ, കൃഷ്ണജിത്ത്, നിഖിൽ തുടങ്ങിയവർ നേതൃത്വം നൽകി. കാപ്ഷൻ മുള്ളൂർക്കരയിൽ ഡി.വൈ. എഫ്.ഐ പ്രവർത്തകർ വൈദ്യുതി ടവർ പുനഃസ്ഥാപിക്കാൻ ശ്രമദാനം നടത്തുന്നു
Loading...
COMMENTS