കേച്ചേരിയിലെ ആറുകോടിയുടെ കളിമണ്ണ് ഖനനം: വിജിലൻസ് അന്വേഷണം വേണം

05:01 AM
18/05/2019
കേച്ചേരി: കേച്ചേരി പുഴത്തീരത്ത് തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ കളിമണ്ണ് ഖനനം ചെയ്തതിൽ നടന്ന അഴിമതിയിൽ പഞ്ചായത്ത് പ്രസിഡൻറിനും ഭരണ സമിതിക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ് അംഗങ്ങളായ യു.വി. ജമാൽ, സ്നുഗിൽ എം.സുബ്രഹ്മണ്യൻ എന്നിവർ ആവശ്യപ്പെട്ടു. മണ്ണിട്ട് നികത്തിയ പാടശേഖരം കരഭൂമിയാണെന്ന രേഖയുണ്ടാക്കി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു മത്സ്യകുളം കുഴിക്കുകയും അതോടൊപ്പം നാല് കുളങ്ങൾ കൂടി കുഴിക്കുവാനുള്ള അനുവാദത്തിൻെറ മറവിൽ അനധികൃത ഖനനം നടത്തുകയായിരുന്നു. കളിമണ്ണ് ഖനനം നടത്തുവാൻ സംസ്ഥാന പാരിസ്ഥിതിക പഠനസമിതിയുടെ അനുവാദം വേണമെന്നിരിക്കെ ഒരു അനുമതിയും വാങ്ങാതെയാണ് ഇവിടെ ഖനനം നടത്തിയതെന്ന് കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ജില്ല ജിയോളജിസ്റ്റ് പഞ്ചായത്തിനെ അറിയിച്ചിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ സ്വകാര്യ വ്യക്തിക്ക് ഒന്നര ഏക്കർ ഭൂമിയിൽ അഞ്ച് കുളം നിർമിക്കുവാൻ അനുവദിച്ച് അനധികൃത ഖനനത്തെ പഞ്ചായത്ത് സംരക്ഷിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. 2011 ൽ ചൂണ്ടൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ കളിമണ്ണ് ഖനനം നിരോധിച്ചതാണ്. 600 ടോറസ് വണ്ടി മണ്ണിന് പൊതുമാർക്കറ്റിൽ 6 കോടി വില വരും (ഒരു കിലോമണ്ണിന് മൂന്ന് രൂപ നിരക്കിൽ). ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻറിനും ഭരണ സമിതിക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചൂണ്ടൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10 ന് പഞ്ചായത്ത് ഓഫിസ് മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. സമരത്തിന് ഫലം കണ്ടു; കുടിവെള്ളപദ്ധതിക്ക് വൈദ്യുതി ലഭിച്ചു കുന്നംകുളം: വാർഡ് കൗൺസിലർ ഷാജി ആലിക്കലിൻെറ നേതൃത്വത്തിൽ നടന്ന കുത്തിയിരിപ്പ് സമരത്തിന് ഫലം കണ്ടു. കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലെ തത്ത പറമ്പ് കുടിവെള്ള പദ്ധതിക്കാണ് പണം അടച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കണക്ഷൻ നൽകാതെ കെ.എസ്.ഇ.ബി വലച്ചത്. മന്ത്രി എ.സി. മൊയ്തീൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് എട്ട് ലക്ഷം െചലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതിനായി 53,000 രൂപയും കെ.എസ്.ഇ.ബിയിൽ അടച്ചു. കണക്ഷൻ ലഭിക്കാതെ വന്നതോടെ കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.
Loading...