വടക്കാഞ്ചേരി ജില്ല ആശുപത്രിയെ മാലിന്യ രഹിതമാക്കും

05:01 AM
18/05/2019
വടക്കാഞ്ചേരി: സംസ്ഥാനത്തെ ആദ്യത്തെ മാലിന്യരഹിത ആശുപത്രിയായി വടക്കാഞ്ചേരി ജില്ല ആശുപത്രിയെ മാറ്റും. ഇതിനായി ജില്ല പഞ്ചായത്ത് നഗരസഭയുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കുന്നതിൻെറ ഭാഗമായി ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരുടെ നിർദേശമനുസരിച്ച് ഗ്രീൻപ്രോട്ടോകോൾ നടപ്പാക്കാനും വ്യക്തി അധിഷ്ഠിത മാലിന്യ ശേഖരണ സംവിധാനങ്ങൾ, തുണിസഞ്ചികൾ എന്നിവ വിതരണം ചെയ്യാനും പ്ലാസ്റ്റിക് കവർ, പാഴ്സൽ ഭക്ഷണത്തോടൊപ്പം വരുന്ന ഡിസ്പോസിബിൾ വസ്തുക്കൾ എന്നിവ ഒരു മാസത്തിനകം പൂർണമായും നിരോധിക്കാനും തീരുമാനമായി. പെലിക്കൻ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. മനോജ്, അനൂപ് കിഷോർ, റഷീദ്, സൂപ്രണ്ട് പ്രേംകുമാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS