റെഡ്ക്രോസ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

05:01 AM
18/05/2019
തൃശൂർ: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിൽനിന്ന് സാമ്പത്തിക ക്രമക്കേടിനും സ്വജനപക്ഷപാതത്തിനും പുറത്താക്കപ്പെട്ട മുൻ െചയർമാൻ വി.പി.മുരളീധരൻ ഓഫിസിൽ തിരിെക ഏൽപിക്കാത്തതും തിരുവനന്തപുരത്തെ റെഡ്ക്രോസ് സംസ്ഥാന ഹെഡ്ക്വാർട്ടറിൽ നിന്നും ഫയൽ കടത്തിക്കൊണ്ടു പോകുന്നതിന് ഉപയോഗിച്ചതുമായ കെ.എൽ.01 സി.എച്ച്. 2523 എക്സ് യു.വി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജനറൽ െസക്രട്ടറി പി.അനിൽകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.
Loading...
COMMENTS