പൂളായ്ക്കൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം

05:01 AM
16/03/2019
തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ മലയോര മേഖലയിലെ പൂളയ്ക്കലിൽ നിർമിച്ച കുടിവെള്ള പദ്ധതി അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂളയ്ക്കൽ, തളിയൻപാറ തുടങ്ങിയ മലയോര മേഖലകളിലെ 350 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബെന്നി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. കുര്യാക്കോസ് പഞ്ചായത്ത് അംഗങ്ങളായ എം. ശ്രീനിവാസൻ, സൂസി ജോസ്, രാമചന്ദ്രൻ തങ്ങാലഴി, സിന്ധു കോഞ്ചേരി, ഉണ്ണികൃഷ്ണൻ, ജോസഫ് ചുങ്കത്ത് തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS