ഏനാമാക്കൽ സെൻറ്​ ജോസഫ് ഹൈസ്കൂളിൽ 'സർഗനാളം' സാഹിത്യ ക്ലബ് പ്രവർത്തനം തുടങ്ങി

04:59 AM
06/12/2018
വെങ്കിടങ്ങ്: വിദ്യാർഥികളിലെ സാഹിത്യ പ്രതിഭകളെ വളർത്തിയെടുക്കുന്ന പദ്ധതിയുമായി ഏനാമാക്കൽ സ​െൻറ് ജോസഫ് ഹൈസ്കൂളിൽ 'സർഗനാളം' സാഹിത്യ ക്ലബ് പ്രവർത്തനം തുടങ്ങി. ഗാന രചയിതാവും അധ്യാപകനുമായ ഫാ. ജോഷി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോൺസൺ അരിമ്പൂർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ പി.ടി. ചാക്കോ, പി.ടി.എ പ്രസിഡൻറ് കെ. വേണുഗോപാൽ, എക്സി.കമ്മിറ്റി അംഗങ്ങളായ കെ.ഒ. ജോസ്, ബിജോയ് പെരുമാട്ടിൽ, സലീം, സി.ആർ. റീമ എന്നിവർ സംസാരിച്ചു. പ്രളയ പാശ്ചാത്തലത്തിൽ അഞ്ചാം ക്ലാസിലെ പി.ബി. നന്ദന എഴുതിയ 'ഭയപ്പെടേണ്ട നീ കേരളനാടേ' എന്ന കവിതയുടെ ആലാപനവും കുമാരി സി.ജി. അഞ്ജു, അസൽഹ നജ്മ എന്നിവരുടെ സാഹിത്യാവതരണവും നടന്നു.
Loading...
COMMENTS