ബി.എസ്​.പി. ജനാധിപത്യ സംരക്ഷണ സമ്മേളനം

04:59 AM
06/12/2018
ചാവക്കാട്: അംബേദ്കർ പരിനിർവാൻ ദിനത്തി​െൻറ ഭാഗമായി ബി.എസ്.പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് നടത്തിയ ജനാധിപത്യ സംരക്ഷണ സമ്മേളനം ജില്ല പ്രസിഡൻറ് പി.പി. ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ശശി പഞ്ചവടി അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തിയ്യത്ത്, ദാസൻ പാരത്തി, പി.കെ. മോഹനൻ, പി.വി. വത്സൻ, ശശി അഞ്ഞൂർ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS