നഗരസഭയിൽ കിണർ വെള്ള പരിശോധന

04:59 AM
12/10/2018
കൊടുങ്ങല്ലൂർ: നഗരസഭ വാർഡുകളിലെ 450 കിണറുകളിലെ കുടിവെള്ളം പരിശോധിച്ചു. 44 വാർഡുകളിലെയും കിണറുകളിൽനിന്ന് സാമ്പിളുകൾ എടുത്ത് മേത്തല കമ്യൂണിറ്റി ഹാളിൽ എത്തിച്ചാണ് പരിശോധന നടത്തിയത്‌. 44 വാർഡുകളിലായി 1800 കിണറുകളാണുള്ളത്. സ്കൗട്ട്സ് വിദ്യാർഥികൾ, ആശാ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി നൂറോളം പേർ സാമ്പിൾ ശേഖരണത്തിൽ പങ്കെടുത്തു. മലിനീകരണ നിയന്ത്രണ ബോർഡിലെ പത്ത് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഹെൽത്ത് സൂപ്പർവൈസർ ഗോപാലകൃഷ്ണൻ, ഇൻസ്പെക്ടർ ജെയിംസ് നേതൃത്വം നൽകി. പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ അറിയിച്ചു. യു.ഡി.എഫ് സായാഹ്ന ധർണ കൊടുങ്ങല്ലൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെയും ശബരിമലയിലെ വിശ്വാസികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് സയാഹ്ന ധർണ നടത്തി. മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ഐ. നജീബ് അധ്യക്ഷത വഹിച്ചു. സുബൈർ ഓണമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പീറ്റർ പാറേക്കാട്ടിൽ, ദേവസി മരോട്ടിക്കൽ, ജിബി മൈത്രി, ടി.എം. നാസർ, വി.എ. അബ്ദുൽ കരീം, പ്രഫ. കെ.കെ. രവി, ടി.കെ. നൗഷാദ്, എ.എ. അഷ്റഫ്, വേണു വെണ്ണറ, എൻ.എസ്. ഷൗക്കത്തലി, പി.ഡി. ജോസ്, കെ.പി. സുനിൽകുമാർ, ഇ.എസ്. സാബു, ഡിൽഷൻ കൊട്ടെക്കാട് എന്നിവർ സംസാരിച്ചു.
Loading...
COMMENTS